5/02/2013

The New Renaissance

 A talk  Done at Cochin on 27/12/2012

ഐക്യജനാധിപത്യ  മുന്നണി  ഭരണം   ഒരു ജനപക്ഷ വിമര്‍ശനം --- പ്രൊഫ .ജി .ഗോപാലകൃഷ്ണന്‍

   ആന്റി കറപ് ഷന്‍  പീപ്പിള്‍സ്  മുവ് മെന്റ് ,കേരള  സംഘടിപ്പിച്ച  "ഐക്യ ജനാധിപത്യ്  മുന്നണി യുടെ ഭരണ വിലയിരുത്തല്‍ " സംവാദത്തില്‍  പങ്കെടുത്തുകൊണ്ട്  ,ആമ് ആദ്മി പാര്‍ട്ടി യെ പ്രതിനിധികരിച്ച്  പ്രൊഫ . ജി .ഗോപാലകൃഷ്ണന്‍   ഏറണാകുളം  ഗാന്ധി ഭവനില്‍ , 27/12/2012 ല്‍ നടത്തിയ വിലയിരുത്തലിന്റെ  പൂര്‍ണ്ണ  രൂപം . 
                              വേദിയിലും സദസ്സിലും സന്നിഹിതരായിരിക്കുന്ന ആദരണീയരായ സുഹൃത്തുക്കളെ , ഇതുപോലെ  ഒരു സംവാദം സംഘടിപ്പിച്ച ആന്റി കറപ് ഷന്‍  പീപ്പിള്‍സ്  മുവ് മെന്റ് ,കേരളയ്‌ക്കും അതിന്റെ സംഘാടകര്‍ക്കും  എന്റെ നന്ദി !അഭിനന്ദനങ്ങള്‍ !
                       2011 , മെയ്‌  18 ന് സത്യ് പ്രതിഞ ചെയ്ത  ഉമ്മന്‍ ചാണ്ടി  സര്‍ക്കാരിന് ഇന്ന്  ഒന്നര വര്‍ഷത്തിനുമേല്‍ പ്രായമാകുന്നു  , ഒരുമാസവും ഒരുദിവസവും  മാത്രം  പ്രായമായ ഒരു രാഷ്ട്രിയ പാര്‍ട്ടി യുടെ വീക്ഷണത്തില്‍  ഈ സര്‍ക്കാരിനെ  വിലയിരുത്തുന്നതിന്റെ സാഗത്യം പരിശോധിച്ചാല്‍  , ആര് പറയുന്നു  എന്ന വ്യക്തിനിഷ്ഠ രീതിയേക്കാള്‍ എന്തു പറയുന്നു , എന്ന വസ്തുനിഷ്ട രീതിയാണ്  ശാസ്ത്രിയം
എന്നു ബോധ്യംമുള്ളതുകൊണ്ട് , ഇതൊരു ചരിത്ര നിയോഗമായി  കണ്ട്  എന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കട്ടെ !.
                               രണ ,പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ ആധാരമാക്കി ഒരു ശാസ്ത്രിയ വിശകലനം സാധ്യമല്ല ,അവര്‍ തന്നെ എപ്പോഴാണ്  തിരുത്തി പറയുന്നതെന്ന് അറിയില്ലല്ലോ?. ഐക്യജനാധിപത്യ് മുന്നണി  യുടെ ആദ്യ ആധികാരിക രേഖ അവര്‍ പ്രസിദ്ധികരിച്ച പ്രകടനപത്രിക തന്നെയാണ്   'വികസനവും കരുതലും' എന്ന പേരില്‍ സാമാന്യം വലിയ ഒരു പുസ്തകം തന്നെ,ഇന്റര്‍നെറ്റ്‌ ല്‍ ഇപ്പോഴും ലഭ്യമാണ് .{www .keralaassembly.org/2011  } 64  പേജ് കളിലായി   64 വിഭാഗങ്ങളും ഓരോ വിഭാഗത്തിലും  16 മുതല്‍  72 വരെ ഉപവിഭാഗങ്ങളുമായി , വ്യവസായം ,വാണിജ്യം ,കൃഷി ,സാമൂഹികവികസനം  ,വിദ്യാഭ്യാസം ,പൊതുജനാരോഗ്യം തുടങ്ങി സമസ്ത മേഖലകളെയും വിശകലനം ചെയ്ത് , ഐക്യജനാധിപത്യ   മുന്നണി അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുന്ന വിവിധ പരിപാടികളാണ് അതില്‍ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നത് .ഏതാണ്ട്  ഇതുപോലെ  ഒരു പ്രകടനപത്രിക ,ഇടതു-ജനാധിപത്യ മുന്നണിയും ജനസമക്ഷം സമര്‍പ്പിച്ചിട്ടുണ്ട് , രണ്ടിലേയും വസ്തുതാപരമായ തെറ്റുകളിലേക്കോ ,താരതമ്യത്തിനോ ഞാന്‍ ഈ അവസരത്തില്‍ തയാറാകുന്നില്ല , തിരെഞ്ഞെടുപ്പ്  കഴിയുകയും  'അഭിമാനകരമായ പരാജയം' ,'അപഹാസ്യമായ  വിജയം 'മുതലായ  വിരോധാഭാസ വിശേഷണങ്ങളുമായി മാധ്യമങ്ങള്‍ ഏറെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതാണല്ലോ 'ഐക്യജനനാധിപത്യ  മുന്നണിയുടെ ഭരണവിലയിരുത്തല്‍'  എന്ന മുഖ്യ  വിഷയത്തിലേക്ക്  വന്നാല്‍ ഇനി
താരതമ്യം ചെയ്തു വിലയിരുത്തണ്ടതായ  , ആധികാരിക രേഖ ,സംസ്ഥാനസര്‍ക്കാര്‍ 2012,ഡിസംബര്‍  എന്നു  കാണിച്ച്  പുറത്തിറക്കിയ  'Third Public Expenditure Review Committee (PERC)റിപ്പോര്‍ട്ട് ആണ്  പ്രസ്തുത റിപ്പോര്‍ട്ട്‌  സത്യം പുറത്തറിയിക്കാനുള്ള  വ്യഗ്രത കൊണ്ടൊന്നും ചെയ്തതല്ല 2003 ലെ  ഫിസ് കൽ   റെസ്പോണ്‍സിബിലിറ്റി ആക്റ്റ്‌  (The Kerala Fiscal Responsibility Act, 2003) അനുസരിച്ചുള്ള  ചുമതലയാണ് ,അതാകട്ടെ  ശ്രിമാന്‍ എ .കെ  ആന്റണി  മുഖ്യമന്ത്രി യായിരുന്നപ്പോള്‍  കേരളാ നിയമസഭ പാസ്സാക്കിയ നിയമമാണ് .അതിനെപ്പറ്റി  ഒരു വാക്ക്  ഇവിടെ പ്രസക്തമാണ്‌ .അന്തര്‍ ദേശീയ നാണയനിധി,ലോകബാങ്ക്  മുതലായവയില്‍ നിന്നും കടം വാങ്ങുമ്പോള്‍ തിരിച്ചടവിനുള്ള ശേഷി  ഉറപ്പാക്കണ്ടത്  അവരുടെ ആവശ്യമാണ് . അതു നിയമം ആക്കിയില്ല എങ്കില്‍  ഇനി കടം കിട്ടില്ല ,എന്നല്ല അധികാരത്തില്‍ തുടരില്ല  എന്നതാണ്  സത്യം !കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാസ്സാക്കിയ വിവരാവകാശ നിയമം( RTI act )  ഇതിനു   സമാനമായ മറ്റൊരു നാഴികക്കല്ലാണ് .ഏതായാലും മക്കാളെ പ്രഭു ,ഭാരതത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളും ,ആത്യന്തികമായി ഭാരത നവോതഥാനതിനും തുടര്‍ന്ന്  സ്വരാജ് നും വഴിമരുന്നിട്ട, ചരിത്രം പഠിച്ചവര്‍ക്ക്  രണ്ടുനിയമങ്ങളും സന്തോഷം നല്‍കുന്നതാണ് !.  ധാരാളം  അപാകതകള്‍ ഉണ്ടെങ്കിലും !. പക്ഷേ  2003 ഒക്ടോബര്‍ 31 ന് മെക്സിക്കോ യില്‍ ഇന്ത്യ ഉള്‍പ്പെടെ 140 രാജ്യങ്ങള്‍ ഒപ്പിട്ടതും (58/4.),25 ഡിസംബര്‍ 2012 ല്‍  ദോഹയില്‍  165 രാജ്യങ്ങള്‍ ഒപ്പിട്ടതും ആയ ,ഐക്യരാഷ്ട്ര സഭയുടെ അഴിമതി വിരുദ്ധ സമ്മേളനത്തിന്റെ (UNCAC) തുടര്‍ച്ചയായി  ഉണ്ടാകേണ്ട നിയമനിര്‍മ്മാണം  ഇനിയും  നടപ്പക്കേണ്ടാതായുണ്ട് . ഞങ്ങള്‍ അതിനെ 'ജനലോക്പാല്‍ ' എന്നു പറയും .  വെള്ളം ചേര്‍ത്തു  വികലാമാക്കി , വിപരീത ഫലം നല്‍കുന്ന ,അധികാരത്തിന്റെ   അത്യുന്നത  പദവിയിലിരിക്കുന്നവരുടെ  പങ്കാളിത്തവും ,അറിവും ,ആശിര്‍വാദവും കൊണ്ട്  വന്‍ അഴിമതി നടപ്പാക്കാവുന്ന വിധത്തിലുള്ള ,  അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള  സംവിധാനത്തെ  കേന്ദ്ര സര്‍ക്കാരിന്റെ  ലോക്പാല്‍  എന്നും  പറയുന്നു . അതുപോലും  അതി വിദഗ്ദ്ധമായി , കാലാവധി തീരുന്നതിനു തോട്ടു മുന്‍പ്    നടപ്പക്കാനായി മാറ്റിവച്ചിരിക്കുന്നു .
 കേസ്സുകള്‍ ചൂണ്ടി  ഭീഷണിപ്പെടുത്തി  സഖ്യകക്ഷികളെയും ,കൂടെയുള്ള വരെയും മാത്രമല്ല,  അഴിമതിക്കാരായ  പ്രതിപക്ഷത്തെ ഉള്‍പ്പടെ  വരുതിയിലാക്കി  നിര്‍ത്താനുള്ള 
സംവിധാനമായ സീ .ബി.ഐ യുടെ നിയന്ത്രണം  ഉപേക്ഷിക്കുന്നതിനെ പറ്റി  അവര്‍ക്ക്‌  എങ്ങനെ  ചിന്തിക്കാനവും ?

            പ്രകടനപത്രിക
യിലേക്ക്  മടങ്ങി വന്നാല്‍ ,ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭംഗിയായി  നടപ്പാക്കിയ ഒരു തിരഞ്ഞെടുപ്പ്‌  വാഗ്ദാനം  പറയാം ,
പ്രകടനപത്രികയില്‍ (4/60) പറയുന്നത് -"വിദേശത്തു  ജയിലില്‍  കഴിയുന്നവര്‍ക്ക്  എല്ലാസഹായവും ചെയ്ത്  സുരക്ഷിതമായി  നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈകൊള്ളുമെന്നാണ് "  നടപ്പാക്കിയത്  ഇറ്റലിക്കാരായ കടല്‍ കൊലയാളികളുടെ കാര്യത്തില്‍ ആണെന്നുമാത്രം ,  വിദേശത്തു  ജയിലില്‍ കഴിയുന്ന ഇന്ത്യാക്കാര്‍  എന്നോ  മലയാളികള്‍ ,എന്നോ പ്രകടനപത്രികയില്‍  പറയുന്നില്ല എന്നത്  ശ്രദ്ധിക്കേണ്ടതാണ് .
 
ങ്കാളിത്ത പെന്‍ഷന്‍,പത്തു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം ശമ്പള പരിഷ്കരണം  തുടങ്ങി  ജനവിരുദ്ധവും സമുഹത്തിനേയും സര്‍വിസ് മേഖലയെയും ദോഷമായി ബാധിക്കുന്ന ഭരണ പരിഷ്കാരങ്ങളെ പറ്റി  പ്രകടനപത്രികയില്‍  ഒന്നും പറഞ്ഞിട്ടില്ലങ്കിലും Public Expenditure Review Committee റിപ്പോര്‍ട്ടില്‍   വ്യക്തമായ സൂചനകള്‍  ഉണ്ട് .  പ്രകടനപത്രികയില്‍ നല്കിയ വാഗ്ദാനങ്ങള്‍ക്ക്   നേരെ  വിപരീതമായ  വികസനങ്ങളാണ്‌  PERC  റിപ്പോര്‍ട്ടില്‍  അക്കമിട്ടു സമ്മതിച്ചിരിക്കുന്നത് . പൊതുക്കടം  ഓരോ പത്തുവര്‍ഷവും കൂടുമ്പോള്‍ മൂന്നിരട്ടിയാകുന്നു എന്ന്  മുന്‍ റിപ്പോര്‍ട്ടില്‍ സമ്മതിച്ചത്  ഇപ്പോള്‍  3.2 എന്നു തിരുത്തിയിരിക്കുന്നു . വാങ്ങുന്ന കടത്തിന്റെ സിംഹഭാഗവും  വാങ്ങിയ കടത്തിന്റെ പലിശ അടയ്ക്കുന്നതിനാണെന്നത്‌  മറച്ചുവെച്ചുകൊണ്ട് , ജീവനക്കാരുടെ  ശംമ്പളം, പെന്‍ഷന്‍ അതിന്റെ പരിഷ്കരണം  മുതലായവയാണ്  വന്‍ ബാധ്യത എന്ന് പ്രചരിപ്പിയ്ക്കുന്നു .സാമ്പത്തിക സ്ഥിതിയെ പറ്റി വിശേഷിപ്പിയ്ക്കുന്നത്  തിര്‍ത്തും ആശങ്കാജനകം (Alarming ) എന്നാണ് .ഇതിനെ വിശകലനം ചെയ്ത്  ഇകണോമിക്  ടൈംസ്‌    എഴുതിയത്‌  ,കര്‍ഷക ആത്മഹത്യയുടെ കാരണങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ സംസ്ഥാനം ആത്മഹത്യ  ചെയ്യണ്ട  കാലം  എന്നേ കഴിഞ്ഞു എന്നാണ് , കടം വീട്ടാന്‍ വീണ്ടും കടം വങ്ങേണ്ട ഗതിയാണ്  കടക്കെണി  ,അതിലെന്നേ  നാം പെട്ടിരിക്കുന്നു  , PERC ന്റെ പേജ്   16 ല്‍ ആദ്യ വാചകം തന്നെ കടബാധ്യ് ത  ഡമോക്ലിസ്സിന്റെ വാള്‍ പോലെ  സംസഥാനത്തി ന്റെ തലയ്ക്ക്‌  മുകളിലുണ്ടെന്നാണ് ! ശ്രദ്ധിക്കുക  ഇതു  കേരളാ സര്‍ക്കാരിന്റെ  ഔദ്യോഗിക  റിപ്പോര്‍ട്ട്  ആണ് .പക്ഷേ  നമ്മുടെ രക്ഷയ്ക്ക്  എത്തിയത്  വിദേശത്തു  നിന്ന്  നമ്മുടെ  കുട്ടികള്‍ അയയ്ക്കുന്ന വിദേശനാണയ  സമ്പത്താണ്‌  , അത് കേന്ദ്രസര്‍ക്കാരിന്റെ വിദേശ നാണയകടം  കുറയ്ക്കുന്നു !, ഇന്ത്യന്‍ രൂപയായി  മാറി  വീണ്ടും വീണ്ടും  വിനിമയം  ചെയ്യപ്പെട്ട് ,നാം  ഒരു കണ്‍സുമര്‍  സ്റ്റേറ്റ്  ആയി  മാറിയിരിക്കുന്നു . ജീവിത നിലവാര  സൂചികയിലും  , ആരോഗ്യ  പരിപാലന മേഖലയിലും  നാം  ലോകനിലവാരത്തില്‍ എത്തിയത്  അങ്ങനെയാണ്  , അതിനുകാരണം  ക്രിസ്ത്യന്‍  മിഷ്‌ നറിമാര്‍  വിദ്യാഭ്യാസം  പ്രചരിപ്പിച്ചതും , മറ്റ്  സാമുദായങ്ങളും ,ശ്രീനാരായണ ഗുരു ,ശ്രി അയ്യന്‍കാളി ,ചട്ടമ്പി സ്വാമികള്‍ , മന്നത്തുപത്മനാഭന്‍  തുടങ്ങിയ  യുഗപുരുഷന്മാര്‍ ഏറ്റെടുത്ത്‌  നടത്തിയ , കേരള നവോതഥാനത്തിന്റെ  സുവര്‍ണ  സംഭാവനകളാണ് , ഇടതു -വലതു  സര്‍ക്കാരുകള്‍  DPEP  മുതല്‍  എണ്ണിയാല്‍  ഒടുങ്ങാത്ത പരിഷ്ക്കാരങ്ങളുമായി , അടിസ്ഥാന വിദ്യാഭ്യാസം  മുതല്‍ ഗവേഷണ തലം വരെ താറുമറാക്കിയിരിക്കുന്നു, ഉന്നത വിദ്യാഭ്യാസ മേഖല ഏന്നാല്‍  ആത്ജാനുവര്‍ത്തികള്‍ക്കും ,ആശ്രിതര്‍ക്കും  ചെക്കേറാനുള്ള  ചില്ല  മാത്രമായി  തരം താണിരിക്കുന്നു .കേരള  കാര്‍ഷിക സര്‍വകലാശാലയെ പറ്റി   PERC ന്റെ   54,55 പേജ് കളില്‍  ALARMING ! എന്നുതന്നെ യാണ്  വിശേഷിപ്പിക്കുന്നത് - കണക്കുകള്‍  ഉദ്ധരിച്ചു തന്നെ! പക്ഷേ  കേരള  കാര്‍ഷിക സര്‍വകലാശാലയ്ക്കുള്ള സര്‍ക്കാര്‍ സഹായം    6.25 ശതമാനം  കഴിഞ്ഞ സാമ്പത്തിക വര്‍ഷം  വെട്ടിക്കുറച്ചു  എന്നും ഇതേ കണക്കുകള്‍  പറയുന്നു ! എന്താ അഴിമതി- രാഷ്ട്രിയക്കാര്‍ പണം  മുടക്കി  അധികാരത്തില്‍  എത്തുകയും  കൂടുതല്‍  പണം  നേടി  ലാഭം  കൊയ്യുകയും  ചെയ്യുന്നതു പോലെയുള്ള  വ്യവസായം ആണോ  ഉന്നത വിദ്യാഭ്യാസ -ഗവേഷണ സ്ഥാപനങ്ങള്‍ -  ഏതായാലും  അതും  നശിപ്പിക്കാന്‍ തിരുമാനിച്ചിരിക്കുന്നു ! നമുക്ക്  വിദേശത്തു നിന്നും  ലഭിക്കുന്ന അന്തകവിത്തുകളും ,കീടനാശിനികളും  മതിയായിരിക്കും .പ്രകടനപത്രികയില്‍ സമയ ബന്ദിത മായി  നടപ്പാക്കും എന്നുപറഞ്ഞ കുട്ടനാട് പാക്കേജ്  ഭാഗ്യത്തിനിതുവരെ  നടപ്പായില്ല !കീടനാശിനികളും , വളവും ,കോണ്‍ക്രീറ്റ്  ബണ്ടുകളുമായി  എന്റെ  നാടായ  കുട്ടനാടിന്റെ ആവാസ വ്യവസ്ഥയും സ്വാഭാവിക പ്രകൃതിയും നശിപ്പിച്ച്  എന്ത് നേടാനാണ് ?- കേരളത്തിലുള്ള  പരിമിതമായ  പ്രാദേശിക  ഗവേഷണങ്ങള്‍ക്കൂടി  പോളിച്ചടുക്കണമായിരിക്കും !. ഇനി  മൂന്നരവര്‍ഷം കൂടിയുണ്ടല്ലോ ! പുറംബണ്ട്  മണ്ണിട്ടുകെട്ടി ,തെങ്ങും ഇടവിളകളും ,കന്നുകാലികളും ,താറാവും ,മീനും തവളകളും മറ്റുജീവജാതി കളും  ചേര്‍ന്ന്‌  സമ്പന്നമായിരുന്നു  കുട്ടനാട്ടിലെ ആവാസവ്യവസ്ഥ. കുട്ടനാട്ടുകാരുടെ നാട്ടറിവിനെ അവഗണിച്ച്  നടത്തിയ   ഹരിത വിപ്ലവം   എന്തായി എന്നു നമുക്കറിയാം . ഗ്രാമങ്ങളുടെ തനിമ അറിയതുള്ള  കേന്ദ്രാവിഷ് കൃത പദ്ധതി കളുടെ  പരാജയം  നാം എത്ര കണ്ടു  -ഇതിനു ബദലായി  ആമ് ആദ്മി  പാര്‍ട്ടി  മുന്നോട്ടുവെക്കുന്നു  -വികേന്ദ്രീകൃത  വികസന രേഖ  -ശ്രി  അരവിന്ദ് കേജ് രിവാള്‍  തന്റെ  'സ്വരാജ് '   എന്ന  ലഘുപുസ്തകത്തിലും -ആമ്  ആദ്മി പാര്‍ട്ടി യുടെ  'കാഴ്ചപ്പാട്  രേഖ 'യിലും  (Vision Document ) പ്രതി പാദിച്ചിട്ടുണ്ട്  ,അതിവേഗ റെയില്‍വേ,കൊച്ചി മെട്രോ ഇവയും സമയ ബന്ദിതമായി  നടപ്പാക്കും എന്നാണ്  വാഗ്ദാനം .അതിവേഗ റെയില്‍വേയോട്  ഞങ്ങള്‍ വിയോജിക്കുന്നു ,കൊച്ചിമെട്രോ സുതാര്യ് മായി നടപ്പാക്കിയാല്‍ നല്ലതു തന്നെ .
  
   ഇതു പറയുമ്പോള്‍  ഇടതു മുന്നണി  ഭേദമായിരുന്നു  എന്ന്  ഒരു ധാരണയും ഞങ്ങള്‍ക്കില്ല  , മാത്രമല്ല അഴിമതിയിലും , ജനവിരുദ്ധ നടപടികളിലും  വിദേശ കുത്തകകളെ പ്രീണിപ്പിച്ച്  അഴിമതി നടത്തുന്നതിലും ഒരേപോലെതന്നെയാണ്   05/03/2010 ല്‍ അന്നത്തെ കേരള ധനകാര്യമന്ത്രി    Dr.T.M .തോമസ്‌  ഐസക്   ഉം 19/03/2012 ല്‍  ശ്രി കെ .എം .മാണി  യും  പേരെഴുതി  ഒപ്പിട്ടു  സമര്‍പ്പിച്ച
2003 ലെ  ഫിസ് കൽ   റെസ്പോണ്‍സിബിലിറ്റി ആക്റ്റ്‌    അനുസ്സരിച്ചുള്ള  രേഖകുളുടെ  ,ഭാഷയിലും ,ഉള്ളടക്കത്തിലും ഉള്ള    ഒരുമയില്‍  ഒരത്ഭുതവും തോന്നുന്നില്ല - ഒരേ തൂവല്‍ പക്ഷികള്‍ തന്നെ.   പത്തുവര്‍ഷം കൂടുമ്പോള്‍  വിദേശക്കടം  മൂന്നേകാല്‍  മടങ്ങ്‌  എന്നതില്‍   കൃത്യമായി  രണ്ടുകൂട്ടര്‍ക്കും പങ്ക് അവകാശപ്പെടാം  -അഴിമതിയില്‍ , പാമോലിന്‍ -ലാവ്‌ലിന്‍ തുടങ്ങിയ ചെറിയ വ്യത്യാസങ്ങളും ,തുകയിലും  പാര്‍ട്ടിക്കും, വ്യക്തികള്‍ക്കും  ഉള്ള വീതംവെപ്പിലും ചെറിയ വ്യത്യാസങ്ങള്‍  കണ്ടേക്കാമെങ്കിലും.
           എല്‍ .ഡി .എഫ്  ന്റെ രണ്ടു മുന്‍പ്രകടന പത്രികകളും 
05/03/2010 ല്‍ Dr .തോമസ്‌  ഐസക്  സമര്‍പ്പിച്ച രേഖകളും പരിശോധിച്ച്  വിലയിരുത്താമെങ്കിലും അത്  ബജറ്റ്  പ്രസംഗം  പോലെ  വിരസമാകും  എന്നതുകൊണ്ടും  അതിനുമുതിരുന്നില്ല .  എന്നാല്‍ എല്‍ .ഡി .എഫ്  ന്റെ രണ്ടു മുന്‍പ്രകടന പത്രികകളും തമ്മില്‍ ഒരു പ്രകടമായ വ്യത്യാസം ,എല്‍ .ഡി .എഫ്  ന്റെ  2011 ലെ പ്രകടന പത്രികയില്‍  വാഗ്ദാനങ്ങള്‍ ധാരാളം ! സംസ്ഥാനത്തെ സാമ്പത്തിക അവലോകനം  അവര്‍തന്നെ നടത്തിയതിനു  കടകവിരുദ്ധമാണിത്  , 2006 ലെ  പ്രകടന പത്രികയുടെ പൂര്‍ണ രൂപം  ഇന്റര്‍നെറ്റ്‌ ല്‍  ലഭിയ്ക്കും . താരതമ്യത്തില്‍ വ്യക്തമാകുന്നത്  2011 ല്‍ എല്‍ .ഡി .എഫ്  അധികാരത്തില്‍ വരാന്‍  ഉദ്ദേശ്ശിച്ചിട്ടില്ല എന്നതു തന്നെയാണ് . കൂടെ നിന്ന ഘടക കക്ഷികളെ  അപഹസിച്ച്‌  പുകച്ചു ചാടിക്കുന്നതിനും  ,വേണ്ട വിധത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം  നടത്തി  പരാജയം  ഉറപ്പാക്കുന്നതിനും ശ്രമിച്ചത്‌ ആരാണെന്ന വസ്തുത  ഇടതു പ്രവര്‍ത്തകര്‍ക്  ബോധ്യമായതാണ് .സഖാവ് വി .എസ്  അച്യുതാനന്ദന്‍  വീണ്ടും മുഖ്യമന്ത്രിയാവുന്നതിനെ  ആരൊക്കെ  ഭയപ്പെട്ടു  എന്നും നമുക്കറിയാം . 'അപമാനകരമായ വിജയം'  ആരുടെ ആണന്നു    വ്യക്തമായല്ലോ ? ഇവിടെ ഭരണ-പ്രതിപക്ഷ  കക്ഷികളുടെ  ഒരു അവിശുദ്ധ കൂട്ടുകെട്ട്  സ്വദേശത്തും വിദേശത്തും ഉള്ള കുത്തകകളുടെ പിന്‍ ബലത്തോടെ, കേരളത്തില്‍ സി .പി .എം  ഔദോഗിക വിഭാഗവും -കോണ്‍ഗ്രസ്സും മുസ്ലിം ലീഗ്  നേതൃത്തവും ആണെങ്കില്‍-കേന്ദ്രത്തില്‍  ബി.ജെ .പി യും  ,യു .പി .ഏ  സര്‍ക്കാരുമാണ് .ഇതിനെതിരെ ധാര്‍മ്മികതയിലും  മൂല്യ ബോധത്തിലും ദേശസ്നേഹത്തിലും അടിയുറച്ചു കൊണ്ടുള്ള  യഥാര്‍ത്ഥ ജനമുന്നേറ്റം ഞങ്ങള്‍  സംഘടിപ്പിക്കുന്നു .    കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നിയമങ്ങളേക്കാള്‍ ,സമൂഹത്തിന്റെ  ചലനനിയമങ്ങളെ തിരുമാനിക്കുന്നത്  ഓരോ കാലഘട്ടത്തിലും  ഉരുത്തിരിയുന്ന സാംസ്‌കാരിക -നൈതിക നിലവാരമാണ് . 
 ഫ്രഞ്ച്  ദാര്‍ശനികനായ റൂസ്സോ   പ്രഖ്യാപിച്ചതുപോലെ    "Law is an invention of the strong to chain and rule the weak" Rousseau(1717-1778) ഇതല്പം  പാഠഭേദം   വരുത്തിയാല്‍   നമ്മുടെ  നാട്ടില്‍  സര്‍ക്കാര്‍  ഗൂഢാലോചന  നടത്തി നിര്‍മ്മിക്കുന്ന  "ഓരോ നിയമവും  അഴിമതിയുടെ   പുതിയ   അവസരത്തിനാണ് "."സര്‍ക്കാര്‍ ലോക് പാലും " മറിച്ചാവില്ല .   രാഷ്ട്രിയ -സാമൂഹിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ  പോതുഘടകം  അഴിമതി ആയിരിക്കുന്നു ,അഴിമതിയും -അധാര്‍മ്മികതയും സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതല്ല , അവിഭാജ്യ ഘടകം ആയി അംഗികരിക്കപ്പെട്ടിരിക്കുന്നു .ആര്‍ക്കും നിഷേധിക്കാനാവാത്ത  രണ്ട്  ഉദാഹരണങ്ങള്‍  ചൂണ്ടി കാണിക്കട്ടെ!.
          1. കോട്ടയത്തെ സി .പി .എം  സമ്മേളനം- ബഹുമാന്യ നായ  വി .എസ് . സംസാരിച്ചുകഴിഞ്ഞപ്പോള്‍  കുറെ ആള്‍ക്കാര്‍  വിഎസ് ന്റെ ചിത്രവും ഉയര്‍ത്തി , അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചു.നല്ല മഴയും -സി .പി .എം  സംസ്ഥാന സെക്രട്ടറി  നാടകീയമായി  രംഗത്ത്  എത്തി - "ആരാണ്  സഖാവ്  വി എസ്  സംസാരിക്കുമ്പോള്‍  മദ്യക്കുപ്പി  വലിച്ചെറിഞ്ഞത് ? ഇങ്ങനെയാണോ പാര്‍ട്ടി 
പരിപാടിയില്‍  പങ്കെടുക്കേണ്ടത്
?.ചുവപ്പ് വളണ്ടിയര്‍മാര്‍  ഇവിടെ എന്തിനാണ് ?. അവരുടെ ജോലി  ഇത്തരം  വഷളന്മാരെ നിലക്ക് നിര്‍ത്തുകയാണ് " .പിന്നീട് നാം കാണുന്നത്  പൊരിഞ്ഞ അടിയാണ് .ചുവപ്പ് വളണ്ടിയര്‍മാര്‍ അവരുടെ ചുമതല നിറവേറ്റി !.ഒരു പൊതുപരിപാടിയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ നേരില്‍ കണ്ടുകൊണ്ടിരിക്കുന്ന  സംഭവത്തെ പറ്റി  എങ്ങനെ ഒരാള്‍ക്ക് ഇതുപോലെ  കള്ളം  പറയാന്‍ സാധിക്കും , ഇതു കേള്‍ക്കുന്ന അനുയായികള്‍ക്ക് എന്ത് സന്ദേശമാണ് നല്കപ്പെടുന്നത്  . എന്തു  കള്ളവും  പറയമെന്നോ ? അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നത്  സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കിലും ,എങ്ങനെയും കൈകാര്യം ചെയ്യാമെന്നാണോ ?ചന്ദ്രശേഖരന്റെ കൊലപാതകവും മറ്റും  വളരെ പിന്നീടാണ് നടന്നത്  എന്നോര്‍ക്കുക .
 
2. നിലവിലുള്ള രാഷ്ട്രീയ മൂല്ല്യ നിലവാരത്തില്‍ നിസ്സാരം  എന്നു തോന്നാം,  പക്ഷെ  ഞങ്ങള്‍ വളരെ പ്രധാന്യ ത്തോടെ കാണുന്നു ,നെയ്യാറ്റിന്‍കരയില്‍  നിന്നുമുള്ള ആര്‍.ശെല്‍വരാജ്  എല്‍ .ഡി .എഫ് ല്‍ നിന്നും  കാലുമാറിയ സമയത്ത് ,  ഒരു ചാനലില്‍ വന്ന അഭിമുഖമാണ് , ധാര്‍മ്മികതയാണ്  വിഷയം - ഒരു പ്രമുഖ സി .പി .എം  നേതാവ്  ,ധാര്‍മ്മികരോഷത്തോടെ  അച്ചടി ഭാഷയില്‍ ഗദ് ഗദകണ് ഠനായാണ്‌  അവതരണം ,"ശെല്‍വരാജ് നു  പാര്‍ട്ടി യോട്  നന്ദി കാണില്ലായിരിക്കും  ,പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ  മേരിവല്‍സയ്ക്ക് , നന്ദി കാണാതിരിയ്ക്കാന്‍ തരമില്ല , കാരണം  30,000  രൂപയോളോം ശംമ്പളം  വാങ്ങുന്ന ജോലി  അവര്‍ക്ക് വാങ്ങി കൊടുത്തത്  പാര്‍ട്ടിയാണ് , ജില്ലാ സഹകരണ ബാങ്കില്‍" ? . എന്താ പാര്‍ട്ടിക്കാര്‍ക്   ജോലി വാങ്ങി കൊടുക്കാനാണോ  സഹകരണ ബാങ്കുകള്‍ , ഇവിടെ ഇങ്ങനെയൊക്കെയാണ് നടക്കുന്നത് , നിങ്ങള്‍ ഏതു സ്വപ്ന ലോകത്താണ്  എന്നു ചോദിച്ചേക്കാം , പക്ഷേ  അഴിമതിയേക്കാള്‍ എത്ര അപഹാസ്യമാണ്  അഴിമതി നടത്തിയതിന്  നന്ദി കാണിക്കണം എന്ന്  ധാര്‍മ്മികത പറഞ്ഞുകൊണ്ട് ആവശ്യപ്പെടുന്നത് ?.
എനിക്ക് മുന്‍പ് സംസാരിച്ച സി .പി.എം.  എം .പി  ബാഹുമാന്യനായ പി.രാജീവ്   U.D.F  ന്റെ  ഭരണ പരാജയവും  തങ്ങളുടെ  പാര്‍ട്ടി അതിനെതിരെ  ആഞ്ഞടിക്കുന്ന  സമരങ്ങളുടെ   കാര്യവും   പറഞ്ഞതു കേട്ടു  . നിങ്ങള്‍ സമരം നയിച്ചാല്‍  അത്  U .D .F ന്  ശക്തി പകരുകയേ ഉള്ളൂ , നിങ്ങള്‍ ഞങ്ങള്‍ക്ക് എതിരെ ശക്തമായി തിരിഞ്ഞാല്‍ ഞങ്ങള്‍ക്കും  സന്തോഷമാണ്  കാരണം  ഞങ്ങളാണ്   ശരി  എന്ന്  ജനത്തിനു  പെട്ടന്ന് മനസ്സിലാകും .ഉയര്‍ന്ന ധാര്‍മ്മിക -നൈതിക ബോധത്തിന്റെ  നിലപാടുതറയില്‍ നിന്നാവണം  ബഹുജനസമരങ്ങള്‍  വളരേണ്ടത് , മറിച്ച് ആയാല്‍ വിപരീതഫലം ആവും ഫലം . ഗോപാലകൃഷ്ണ ഗോഖലെ ,വിവേകാനന്ദ സ്വാമികള്‍ , ഈശ്വരചന്ദ്രവിദ്യാ സാഗര്‍ , തുടങ്ങിയ മഹാത്മാക്കള്‍  തുടങ്ങി വച്ച ഭാരത നവോദ്ധാനത്തിന്റെ  മാനവികമൂല്ല്യ് ങ്ങളില്‍ നിന്നാണ്  ഇന്ത്യന്‍ സ്വാതന്ത്രിയ സമരം ശക്തി പ്രാപിച്ചത്  ,മഹാത്മജി ,നേതാജി സുഭാഷ്‌ ചന്ദ്രബോസ്  ,ഭാഗത് സിംഗ്  തുടങ്ങിയ   ദേശിയ നേതാക്കള്‍ ,  ഉയര്‍ന്ന നീതിബോധം ,ധാര്‍മ്മികത ,ദേശാഭിമാനം  മുതലായ അടിസ്ഥാന മൂല്ല്യങ്ങളുടെ  ആധാരശിലകളിലാണ്‌ രാഷ്ട്രീയ -സാമൂഹിക നിലപാടുകള്‍ പടുത്തുയര്‍ത്തിയത് , കേരളത്തില്‍ നവോദ്ധാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണിലാണ് വിപ്ലവപ്രസ്ഥാനങ്ങള്‍ വേരുറപ്പിച്ചത് , ഇന്നിന്റെ  ചരിത്ര ധൗത്യം  നവോദ്ധാനമൂല്യങ്ങളുടെ പുനസ്ഥാപനമാണ്‌  ,അതാണ്   ഞങ്ങള്‍  ഏറ്റെടുക്കുന്നത് .ജനപക്ഷ മുന്നേറ്റ ങ്ങളുടെ ഫലമായി ഉണ്ടാകേണ്ട  "ജനലോക്പല്‍ " അഴിമതി -കൂട്ടായ്മയ്ക്ക്  കടിഞ്ഞാണ്‍ ഇടാനാണ് . ജര്‍മന്‍ തത്വചിന്തകനായ നീഷ്ചെ  കണ്ടെത്തിയതുപോലെ " "Morality is an invention of the weak to limit and deter the strong "(Friedrich Wilhelm Nietzsche- 1844 –  1900)
    രണപക്ഷം  അഴിമതിയില്‍ മുങ്ങി  എന്നതിനേക്കാള്‍ പരിതാപകരം  പ്രതിപക്ഷം  അവരുടെ ഉത്തരവാദിത്തം  നിറവേറ്റുന്നില്ല  എന്നതാണ് ഞാന്‍ ബി .ജെ .പി  യെ പറ്റി  ഒന്നും പറയാഞ്ഞത്  കേരളത്തില്‍  അത്യാവശ്യം  വോട്ട്  മറിക്കലും  പടലപിണക്കങ്ങളും  ആയി  അവര്‍  ഒതുങ്ങി കൂടുന്നതുകൊണ്ടാണ് .
ബി .ജെ .പി  യ്ക്ക്  നിയമസഭയില്‍ ഒരു സീറ്റുകിട്ടുന്നത്  കോണ്‍ഗ്രസ്സിനും  മാര്‍ക്സിസ്റ്റ്‌  പാര്‍ട്ടിക്കും  സഹിക്കാനാവില്ല   . മറ്റൊന്നും കൊണ്ടല്ല അഴിമതി കച്ചവടത്തില്‍ പുതിയ പങ്കാളികള്‍ കൂടി  വരുന്നത്  നഷ്ടമായതു കൊണ്ടാണ് . നെയ്യാറ്റിന്‍കരയില്‍  ബി .ജെ .പി  പ്രതിനിധിയായ ബഹുമാന്യനായ  ഒ .രാജഗോപാല്‍  വിജയിക്കണം  എന്നു തന്നെയാണ് എന്നെപോലുള്ളവര്‍  ആഗ്രഹിച്ചത്‌  .
    ഭരണം  വിലയിരുത്തിയാല്‍  യു .ഡി .എഫ്  ഉം  എല്‍ .ഡി.എഫ്  ഉം  ഒരുപോലെ  ജനവിരുദ്ധം  എന്നതിനേക്കാള്‍  അതുണ്ടാക്കിയ  സാംസ്കാരിക -നൈതിക  മേഖല യുടെ  തകര്‍ച്ചയാണ്  , ഈ നാടിന്റെ ദുരന്തം  എന്നു കണ്ടെത്താനാകും .
         ഇതു പറയുമ്പോള്‍ , ന്യായമായ  ഒരു സംശയം  ആര്‍ക്കും  ഉണ്ടാവാം , എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും  പ്രസ്ഥാനങ്ങളും ഇങ്ങനെ ഒക്കെ തന്നെയാണ്  തുടക്കത്തില്‍ പറയുക . അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍  രുചിച്ചു  കഴിയുമ്പോള്‍  സംഗതി മാറും നിങ്ങള്‍ മാറില്ല  എന്നതിന്  എന്താണ്  ഉറപ്പ് ?.  അതെ ! ഉറപ്പ്  നിങ്ങളാണ്  നിങ്ങള്‍ മാത്രമാണ് . ഈ  പാര്‍ട്ടിയുടെ ഘടന തീര്‍ത്തും  വ്യത്യ് സ്തമാണ്  ,ആം ആദ്മി പാര്‍ട്ടിയില്‍  കാര്യങ്ങള്‍  തീരുമാനിക്കുന്നതും ,സ്ഥാനാര്‍ഥികളെ  നിര്‍ത്തുന്നതും  ഹൈക്കമാണ്ടോ,  പോളിറ്റ് ബ്യുറോയോ ,ബഹ്യശക്തി കളോ അല്ല , ജനസമിതികള്‍ ആണ്  , ജനപ്രധിനിധികളെയും  നേതാക്കന്മാരെയും  തിരികെ വിളിക്കാനുള്ള  ജനങ്ങളുടെ  അവകാശം  ഈ പാര്‍ട്ടിയ്ക്ക്  ഏറ്റവും പ്രധാനപ്പെട്ടതാണ് .
ആം ആദ്മി പാര്‍ട്ടിയുടെ ഘടനയില്‍ ഏറ്റവും ശക്തിയുള്ളത്  ജനസമിതികളും അതിന്റെ  ഉപരിഘടകങ്ങളുമാണ് . ഈ സമൂഹത്തില്‍ ജിവിക്കുന്ന വ്യക്തി  എന്ന നിലയില്‍  ഇന്നിന്റെ  തിന്മകളും  എന്നോടൊപ്പം കാണും ആഗലേയ തത്വചിന്തകനായ ഫ്രാന്‍സിസ്  ബകൊന്‍ പറഞ്ഞതുപോലെ"we inherits all the vices of the society, virtues we have to cultivate " Francis Bacon (1561 –1626) -അതുകൊണ്ട്  കൂടുതല്‍  അധികാരമുള്ള  കമ്മറ്റികളില്‍ തുടരാനാണ്  ,എനിക്ക്  താല്പര്യം - മറ്റുള്ളവര്‍ സമ്മതിക്കുമെങ്കില്‍ -സെക്രട്ടറി ,കണ്‍വീനര്‍ ,ഖജാന്‍ജി  മുതലായ പദവികളൊന്നും വഹിക്കാന്‍ ഞാന്‍ തത്ക്കാലം തയ്യാറല്ല  ,എന്നു പരസ്യമാക്കുവാന്‍  ഈ അവസരം ഉപയോഗിക്കട്ടെ  ,അങ്ങനെ  പ്രഖ്യാപിക്കാന്‍ തയ്യാറാകുന്ന പത്തിരുപതു  പേരെ  ഞാന്‍  തിരയുന്നു  . ഒരു താത്കാലിക  സംസ്ഥാന കമ്മറ്റീ ഉണ്ടാക്കുവാന്‍ .നമ്മുടെ ചുമതല  ഞങ്ങളെക്കാള്‍ മെച്ചപ്പെട്ടവരെ കണ്ടെത്തുക എന്നുള്ളതാണ് , ഇത്തരം ഒരു നിയോഗത്തിനുവേണ്ടി  , സമയവും ജീവനും  പണവും  (അതെത്ര ചെറുതാണെങ്കിലും )  നല്കാന്‍  തയാറാകുന്നവരെയാണ്   രാജ്യത്തിനാവശ്യം -ഒരുപക്ഷെ  അതു നിങ്ങളാകാം ,ഇനിയും നമ്മള്‍ കണ്ടെത്തേണ്ടവരാകാം .          
         നവോദ്ധാന മുല്ല്യങ്ങളുടെ  പുന:സ്ഥാപനത്തിന് ,  ജീവന്‍  ബലിയര്‍പ്പിക്കാന്‍  തയാറായി  -പൂര്‍ണ സ്വരാജ് നായി , മഹാത്മജിയുടെ,ഭാഗത് സിംഗ് ന്റെ ,നേതാജിയുടെ  ജാലിയന്‍വാലബാഗില്‍  പിടഞ്ഞു മരിച്ച രക്തസക്ഷികളുടെ , എണ്ണിയാല്‍ തിരാത്ത ധീര ദേശാഭിമാനികളുടെ , പ്രതീക്ഷകള്‍  യാഥാര്‍ത്യമാക്കുവാന്‍ , അര്‍ത്ഥപൂര്‍ണമാക്കുവാന്‍    ഈ നാട്ടിലെ  സാധാരണക്കാരായ സജ്ജനങ്ങള്‍  മുന്നോട്ടുവരാന്‍ ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു . പഴശ്ശി രാജാവിന്റെയും ,വേലുത്തമ്പി ദളവായുടെയും , പുന്നപ്രയിലും  വയലാറിലും  ആത്മാഭിമാനത്തോടെ പൊരുതിമരിച്ച  രക്തസാക്ഷികളുടെയും  നാമത്തില്‍ നിങ്ങള്‍ക്ക്‌  അഭിവാദ്യങ്ങള്‍ !.

       ജയ്  ഹിന്ദ്‌

No comments:

Post a Comment